ഇറാനുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്നത് വളരെ പ്രയാസകരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഹോര്‍മൂസില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക ഉപരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്ക തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞ് കിടക്കും എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. എന്നാല്‍ പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ചര്‍ച്ചകള്‍ക്ക് മുമ്പായി അമേരിക്ക എല്ലാ സാമ്പത്തിക ഉപരോധങ്ങളും ഭീഷണികളും നീക്കം ചെയ്യണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തങ്ങള്‍ക്ക് അമേരിക്കയെ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഇറാനെതിരായ അടുത്ത ഘട്ട സൈനിക നടപടികള്‍ക്ക് സജ്ജമാണെന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ല എന്ന് തങ്ങള്‍ക്ക് ഉറപ്പ് വരുത്തണെമന്നാണ് അദ്ദേഹം പ്രതികരിച്ചത്.

