കല്‍പ്പറ്റ: ഈ വര്‍ഷത്തെ പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് രാവിലെ പോലീസ് അനുസ്മരണദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലാ പോലീസ് മേധാവി, അഡീഷണല്‍ എസ്.പി, സ്പെഷ്യല്‍ യൂണിറ്റ് മേധാവികള്‍, സബ് ഡിവിഷന്‍ മേധാവികള്‍, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്ന്, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ് ഡിവിഷനുകളില്‍ 'സംരക്ഷ-2026' എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കല്‍പ്പറ്റയില്‍ ലിയോ ഹോസ്പിറ്റലുമായി സഹകരിച്ച് ലിയോ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ രക്തദാന ക്യാമ്പ് നടക്കും. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് ഉദ്ഘാനം ചെയ്യും. കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിന്‍ അദ്ധ്യക്ഷനാകും. ഡോ. ടി.പി.എന്‍ സുരേന്ദ്രന്‍ രക്തദാന അവബോധ ക്ലാസെടുക്കും.
മാനന്തവാടി സബ് ഡിവിഷനില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ് ഉദ്ഘാടനം ചെയ്യും. ബത്തേരി സബ് ഡിവിഷനില്‍ ഒക്‌ടോബര്‍ 22ന് ബത്തേരി ഗവ. ഹോസ്പിറ്റലില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യും.

