ലമീൻ യമാലിനെ ലിയോണൽ മെസിയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ലൂയിസ് എൻറിക്വ

Advertisement
Featured Image

ബാഴ്‌സലോണ സൂപ്പർതാരം ലമീൻ യമാലിനെ അർജന്‍റീനയുടെ ഇതിഹാസതാരം ലിയോണൽ മെസിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പാരീസ് സെയ്ന്റ് ജെർമെയ്ൻ (പിഎസ്‌ജി) പരിശീലകൻ ലൂയിസ് എൻറിക്വ. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാഴ്‌സയുടെ മുൻ പരിശീലകൻ കൂടിയായ എൻറിക്വ തന്‍റെ നിലപാട് വ്യക്തമാക്കിയത്. യമാൽ മികച്ച കളിക്കാരനായി വളരുകയാണെങ്കിലും എക്കാലത്തെയും മികച്ച താരമായ മെസിയുമായി ഒരു കളിക്കാരനെയും താരതമ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ലമീൻ യമാൽ സ്വന്തം നിലയില്‍ കരിയർ പടുത്തുയർത്താനാണ് ശ്രമിക്കുന്നതെന്നും അത് അഭിനന്ദനാർഹമാണെന്നും എൻറിക്വ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിയുമായി മറ്റാരെ താരതമ്യം ചെയ്താലും അവർ മെസിക്ക് പിന്നിലായി പോകുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ തന്‍റെ കളി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് യമാലിന് നല്ലതെന്നും, അവൻ വളരെ ബുദ്ധിമാന്മാനായ കളിക്കാരനാണെന്നും എൻറിക്വ അഭിപ്രായപ്പെട്ടു. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 10 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് യമാൽ.

Advertisement

Related News