ജീവനക്കാരെ കരുതുന്ന സർക്കാർ:മോബിഷ് പി തോമസ്

Advertisement
Featured Image

കൽപ്പറ്റ: മുൻ സർക്കാരിനെ അപേക്ഷിച്ച് ജീവനക്കാരെ കുരുതുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് .

സർക്കാർ ജീവനക്കാർക്ക് രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ചു കൊണ്ട് കൽപ്പറ്റ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കഴിഞ്ഞ പത്ത് വർഷം കൊണ്ട് ജീവനക്കാർക്ക് നഷ്‌ടപ്പെട്ട അവകാശങ്ങൾ തിരികെ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.


ബ്രാഞ്ച് പ്രസിഡന്റ് ടി. പരമേശ്വരൻ അധ്യക്ഷനായി

ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി മുഖ്യ പ്രഭാക്ഷണം നടത്തി.

ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, പി .ടി സന്തോഷ്, അബ്ദുൾ ഗഫൂർ, ഗ്ലോറിൻ സെക്വീര , എം നസീമ, ഇ.വി.ജയൻ, എം.എൻ. പുഷ്പവല്ലി, കെ.ഇ. ഷിജമോൾ, എസ് ആർ ശ്രീജിത്ത്, ഷിജു ജോസഫ്, എം.വി. സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിവാദ്യ പ്രകടനത്തിന് സി. ആർ അഭിജിത്ത്, ബി.സുനിൽകുമാർ, നിഷ പ്രസാദ്, ഇ.ടി രതീഷ്, കെ.ജി. പ്രശോഭ്, രജീസ് .കെ.തോമസ്, വി.മുരളി തുടങ്ങിയവർ നേതൃത്വം നൽകി

Advertisement

Related News