ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Advertisement
Featured Image

ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈ

നാട് മാൻകുന്ന് സ്വദേശിയെ കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് അറസ്റ്റിലാ യത്. പ്രതിയുടെ വീടിൻ്റെ പശുത്തൊഴുത്തിന് സമീപം സൂക്ഷിച്ച നിലയിലാ ണ് വാഷ് കണ്ടെത്തിയത്. കൽപ്പറ്റ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഷ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കെ.വി., അഖിൽ രാജ്, വനിതാ സിവിൽ എക് സൈസ് ഓഫീസർ മുനീറ, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Advertisement

Related News