'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ

Advertisement
Featured Image

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.


കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.

Advertisement

Related News