വാരാമ്പറ്റ : ആദർശത്തിൽ വിട്ടു വീഴ്ച ചെയ്യാതെ സമുദായ താല്പര്യങ്ങൾക്ക് വലിയ വില നൽകിയ മഹത് വ്യക്തിത്വമായിരുന്നു സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാരെന്ന് കെ. വി .എസ് ഇമ്പിച്ചിക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജനറൽ സെക്രട്ടറിയായിരുന്ന ചെറുശ്ശേരി ഉസ്താദിൻ്റെ 11-ാമത് ആണ്ടിനോടനുബന്ധിച്ച് വാരാമ്പറ്റ സആദാ കോളേജിൽ വെച്ച് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ സ്മൃതി പഥം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി . ഇസ്മായിൽ ദാരിമി ആനപ്പാറ, ഹാശിം ദാരിമി തരുവണ , റാശിദ് വാഫി പടിഞ്ഞാറത്തറ , മുസ്‌തഫ ദാരിമി പുൽപ്പള്ളി, മുഹമ്മദലി റഹ് മാനി വെള്ളമുണ്ട, അബൂ സിനാൻ ദാരിമി വൈത്തിരി സംസാരിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സൈനുൽ ആബിദ് ദാരിമി നന്ദിയും പറഞ്ഞു.

