അസംപ്ഷൻ എ.യു.പി സ്കൂളിലെ 1800 കുരുന്നുകൾക്ക് ദിവസവും സ്നേഹത്തോടെ ഭക്ഷണമൊരുക്കുന്ന പാചകത്തൊഴിലാളികളെ ഷെഫ് ഡേയുടെ ഭാഗമായി പി.ടി.എയുടെ നേതൃത്വത്തിൽ പ്രത്യേഗ അസംബ്ലിയിൽ ആദരിച്ചു. വർഷങ്ങളായി വിദ്യാലയത്തിലെ കുട്ടികൾക്ക് അന്നമൊരുക്കുന്ന ഇവരുടെ നിസ്വാർഥ സേവനങ്ങളെ മാനിച്ച് പ്രശസ്തിപത്രവും ആദരവും നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആന്റോ ജോർജ് അധ്യക്ഷത വഹിച്ചു. റംല പി, സഫിയ പി, സീനത്ത്, നസീമ എന്നിവരെയാണ് ആദരിച്ചത്. ഹാജറ, അനിൽ കുമാർ, അബ്ദുൽ ജലീൽ പി, ട്രീസ തോമസ്, ബീന മാത്യു, സ്കൂൾ ലീഡർ പി.എസ്. ഫൈഹ എന്നിവർ സംസാരിച്ചു.

