ചീരാൽ :
ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി 18 വയോജനങ്ങളെ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. പൈലി അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാജു മുഖ്യപ്രഭാഷണം നടത്തി.സി ഡി ഒ മാരായ പി. പി.സ്കറിയ,റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.

