വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു.ചെയർപേഴ്സൺ ഷംന അധ്യക്ഷത വഹിച്ചു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക നേതൃത്വം നൽകി.
CDS വൈസ് ചെയർപേഴ്സൺ സുഹറ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, മെമ്പർമാരായ വസന്ത, ഷമീറ, ആസ്റ്റർ വോളന്റിയർ ലിബിൻ എന്നിവർ സംസാരിച്ചു.
കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

