പാലിയേറ്റീവ് രോഗികൾക്ക് തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ കൈമാറി

Advertisement
Featured Image

 തരിയോട്: സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കായി തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ രോഗികൾക്കായി കൈമാറി. സൊസൈറ്റി ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഉപകരണങ്ങളുടെ കൈമാറ്റം നടന്നത്.തരിയോട് പാൽ സൊസൈറ്റി പ്രസിഡന്റ് ജോണി എം.ടി, സെക്രട്ടറി ബിന്ദു, ബോർഡ് അംഗമായ മണിയൻ പാമ്പുംകുനി എന്നിവർ ചേർന്ന് ഉപകരണങ്ങൾ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി. ചെയർമാൻ ഷിബു കെ.ടി. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.

 പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ സ്വാഗതം ആശംസിച്ചു. മറ്റ് പാൽ സൊസൈറ്റി ബോർഡ് അംഗങ്ങളും പെയിൻ & പാലിയേറ്റീവ് വൊളണ്ടിയർമാരായ റോബർട്ട്, അനിൽ കൃഷ്ണ, ബിജു കെ.ടി. തുടങ്ങിയവരും സംബന്ധിച്ചു.

പ്രയാസങ്ങൾ അനുഭവിക്കുന്ന പാലിയേറ്റീവ് രോഗികളുടെ ചലനശേഷിക്കും പരിചരണത്തിനും ഏറെ ഉപകാരപ്പെടുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തിന് തരിയോട് പാൽ സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കും സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി നന്ദി രേഖപ്പെടുത്തി.

Advertisement

Related News