കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ. കെ. നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ. കെ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബീന, രമ്യ, ബിസിനസ് ഡെവലപ്പിമെന്റ് അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ്, ആസ്റ്റർ വോളന്റിയർ ലിബിൻ സണ്ണി, FNHW പ്രതിനിധി ലിസി വി. ജെ. എന്നിവർ സംസാരിച്ചു.

