കൂട്ട് ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

Advertisement
Featured Image

കൗമാരപ്രായത്തിൽ വിദ്യാർത്ഥികൾ തെറ്റായ പ്രവണതകളിലേക്ക് വഴുതിപ്പോകാതിരിക്കാൻ നിരന്തരമായ കരുതലും വ്യവസ്ഥാപിതമായ കൗൺസിലിംഗും ഉറപ്പാക്കി അവരെ ശരിയായ ജീവിതലക്ഷ്യങ്ങളിലേക്ക് നയിക്കുകയാണ് സ്കൂളുകളുടെയും സമൂഹത്തിന്റെയും കടമയെന്ന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ആഹ്വാനം ചെയ്തു. പുൽപ്പള്ളി കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ വിമുക്തി മിഷൻ സംഘടിപ്പിച്ച "കൂട്ട്“ കരുതലിന്റെ കൈത്താങ്ങ്" ബോധവൽക്കരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.കെ. ഷാന്റി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മാർഗരറ്റ് മാനുവൽ സ്വാഗതമാശംസിച്ചു. അധ്യാപകരായ പി.വി. അഭിലാഷ്, പി.ജെ. ബൈജു, സ്കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബ് പ്രതിനിധികളായ വിദ്യാർത്ഥികൾ ആൽബി ജോസഫ്, വി.എസ്. അഞ്ജന, വിവേക് ദിലീപ്, എം.ജെ. അപർണ്ണ, മെഷ അന്ന ഡെന്നിസ് എന്നിവർ സംസാരിച്ചു. എൻ.പി. രജീഷ് നന്ദി പറഞ്ഞു.

Advertisement

Related News