ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു

Advertisement
Featured Image

*ലിസ്ബൺ:* ഫുട്ബാൾ ലോകത്തെ ഒരു യുഗത്തിന് തിരശ്ശീല വീഴുന്നു. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 23 വർഷം നീണ്ട ദേശീയ ടീം കരിയറിനാണ് 41കാരൻ വിരാമമിടുന്നത്. നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്ക് ശേഷം പോർച്ചുഗലിന്റെ ഏഴാം നമ്പർ ജഴ്സി അഴിച്ചുവെക്കുമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.


പോർച്ചുഗൽ ജനതയെ അഭിസംബോധന ചെയ്തുള്ള വികാരനിർഭരമായ വിഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. 'പോർച്ചുഗൽ എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്സി തിരിച്ചേൽപിക്കേണ്ട സമയം വന്നിരിക്കുന്നു. അത് എന്റേതുമാത്രമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. 23 വർഷം ഈ ജഴ്സിയണിയാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാനും ലഭിച്ച അവസരം വലിയ അഭിമാനവും ഉത്തരവാദിത്തവുമായിരുന്നു. ഇനി അത് അടുത്ത തലമുറക്ക് കൈമാറേണ്ട സമയമാണ്' -റൊണാൾഡോ പറഞ്ഞു.

Advertisement

Related News