ഇന്ധനവില വർധനവും വാഹനങ്ങളുടെ അനുബന്ധ ചെലവുകളും കാരണം ഓട്ടോ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കാലോചിതമായ ഓട്ടോ ചാർജ് വർധനവ് ഉടൻ നടപ്പിലാക്കണമെന്ന് എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി ചെലവുകളും ഇൻഷുറൻസ് നിരക്കുകളും കുത്തനെ ഉയർന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ന്യായമായ വേതനം ഉറപ്പാക്കാൻ നിരക്ക് വർധന അനിവാര്യമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നവംബർ 12-ന് നടക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എസ്.ഡി.ടി.യു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ സംഘടനയിലെ തൊഴിലാളികൾ സജീവമായി പങ്കാളികളാകുമെന്നും അവകാശ പോരാട്ടങ്ങളിൽ മുന്നിലുണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് വി.കെ. മുഹമ്മദലിയും ജനറൽ സെക്രട്ടറി കെ. മമ്മൂട്ടിയും അറിയിച്ചു.
Related News
കേരളത്തിലും പെട്രോളിൽ അനുവദനീയമായ പരിധിയിലും അധികം എഥനോൾ കലർത്തി വിൽക്കുന്നുവെന്ന് പരാതി, അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ശ്രുതി ഇനി സന്ദീപിന് സ്വന്തം
വീണ്ടും ഷിഗെല്ല ആശങ്ക; മലപ്പുറത്തും കോഴിക്കോടും 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
'നോ കീസ് ഫോര്‍ കിഡ്സ് ' കാമ്പയിനുമായി മോട്ടോര്‍ വാഹന വകുപ്പ്
അഭിമുഖം മാറ്റി

