കാലാവസ്ഥ വ്യതിയാനം, വന്യമൃഗങ്ങളുടെ ശല്യം , വിവിധ രോഗങ്ങൾ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, എന്നിവ മൂലം തകർച്ച നേരിടുന്ന വയനാടിന്റെ ഭാവി വികസനത്തിന് ടൂറിസം രംഗത്ത് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാടിന്റെ വികസനത്തിന് ടൂറിസം രംഗത്ത് വമ്പിച്ച പുരോഗതി ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലേക്കുള്ള ബദൽ പാതകൾ, തുരംഗ പാത, പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്, മൈസൂർ പുറക്കാട്ടിരി ദേശീയപാത, നിർദിഷ്ട നിലമ്പൂർ നഞ്ചങ്ങോട് റെയിൽവേ, അടുത്തകാലത്ത് ഇ ശ്രീധരൻ നിർദ്ദേശിച്ച കോഴിക്കോട് ബത്തേരി അതിവേഗ റെയിൽവേ, എന്നിവ യാഥാർത്ഥ്യമാക്കുവാൻ കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കർഷകർക്ക് ഇ എസ് എ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ജനവാസ മേഖലയെ പൂർണമായും E S A യിൽ നിന്ന് ഒഴിവാക്കി കർഷകർക്ക് സംരക്ഷണം നൽകുവാൻ ഈ ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ ഹോളിഡേ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ നിയോജക മണ്ഡലം പ്രസിഡൻറ് പി കെ രാജൻ അധ്യക്ഷത വഹിച്ചു . വയനാട് ജില്ലാ പ്രസിഡണ്ട് ജോസഫ് കളപ്പുര, കോഴിക്കോട് ജില്ല പ്രസിഡന്റ് പി എം ജോർജ്, കണ്ണൂർ ജില്ലാ പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജോണി ചക്കിട്ട , പാർട്ടി ഉന്നത അധികാര സമിതി അംഗം കെ. എ ആന്റണി, കെ.ജി റോബർട്ട് , ജിതേഷ് കുര്യാക്കോസ്, സണ്ണി കടവൻ , പി.കെ. രവി , അഗസ്റ്റ്യൻ മറ്റക്കാട്ടിൽ, അഡ്വ: ജോർജ് വാത്തുപറമ്പിൽ, കെ എസ് രവീന്ദ്രൻ. സച്ചിൻ സുനിൽ ഷാൻ്റി നടവയൽ
തുടങ്ങിയവർ സംസാരിച്ചു.
ചീഫ് വിപ്പായതിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി.

