വയനാട്ടിൽ വിമാനത്താവളവും റെയിൽ പാതയും വേണം:ആർ. എസ്.പി

Advertisement
Featured Image

വയനാടിൻ്റെ വികസനത്തിനും ഗതാഗതകുരുക്കിനും ശാശ്വത പരിഹാരമായി റെയിൽ പാതയും വിമാനതാവളവും നിർമ്മിച്ച് പരിഹാരം കാണണമെന്ന് ആർ.എസ് പി കൽപ്പറ്റ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.


ആർ.എസ്.പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ മനു മാനന്തവാടി, അഷ്‌റഫ് പിണങ്ങോട് , എം.കെ രാമകൃഷ്ണൻ വി വി പ്രകാശൻ , സി . എം ബാലൻ എന്നിവർ പ്രസംഗിച്ചു കൽപ്പറ്റ മണ്ഡലം കമ്മറ്റി അംഗം ഹനീഫ വെള്ളാരംകുന്ന് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസാദ് മാളിയേക്കൽ നന്ദി പ്രകാശിപ്പിച്ചു.

കൽപ്പറ്റ ലോക്കൽ സെക്രട്ടറിയായി എം പ്രസാദിനെ തിരത്തെടുത്തു

Advertisement

Related News