പ്രവാസി കോൺഗ്രസ്‌ നൂൽപുഴ മണ്ഡലയോഗം നടത്തി

Advertisement
Featured Image

പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസി കോൺഗ്രസ്‌ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ്‌ നൂൽപുഴ മണ്ഡലം ഭാരവാഹികൾ രാജീവൻ കലൂർ(പ്രസിഡന്റ്‌), അലി അക്ബർ കെ. സി(ജനറൽ സെക്രട്ടറി),വത്സരാജ് എം. കെ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.


മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റ്‌മാരായി ആലി കലൂരിനെയും, കാസിം കെ. സിയേയും, ജോയിന്റ് സെക്രട്ടറിമാരായി ബഷീർ വി. സി, അബ്ദുൽ മജീദ് എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി അലി വി. സി, സലീം കലൂർ, രാജു കെ. എസ്, ബൈജു വി.ടി എന്നിവരെയും തിരഞ്ഞെടുത്തു

Advertisement

Related News