ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗം അധ്യാപകർക്കായുള്ള ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയിലെ അധ്യാപിക ജിഷ ഇ.എസ്. ഒന്നാം സ്ഥാനം നേടി.
തുടർച്ചയായി രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഗണിതപഠനം കൂടുതൽ ലളിതവും ആകർഷകവുമാക്കുന്നതിനായി തയ്യാറാക്കിയ പഠനോപകരണങ്ങളാണ് ഈ വിജയത്തിന് വഴിയൊരുക്കിയത്.

