കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയുടെ നേതൃത്വത്തിൽ 'ഡ്രോപ്പ്ഔട്ട് വിമുക്ത വിദ്യാലയം – പരിഹാരമാർഗങ്ങളും തുടർപ്രവർത്തനങ്ങളും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡന്റ് വിൽസൺ പാറയിൽ അധ്യക്ഷത വഹിച്ചു.
ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. കുട്ടികളുടെ പഠനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കുന്നതിനുമായി നിരവധി ആശയങ്ങൾ ഉയർന്നുവന്നു. ഇതിന്റെ ഭാഗമായി എല്ലാവരെയും ഒരുമിച്ചുചേർക്കുന്ന ഗോത്ര ഫെസ്റ്റ് നവംബർ 24-ന് സ്കൂളിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് TEO അനിൽകുമാർ, വാർഡ് മെമ്പർമാരായ മിഥില എം.കെ., ഷമീറ, നിതിൻ ഒ.ബി., വിവിധ ഉന്നതികളിലെ പ്രമോട്ടർമാർ, JHI രാജേഷ് എം.പി., പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി.ജെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനീത ജോസഫ് നന്ദിയും പറഞ്ഞു.

