ശ്രേയസ് കാരുണ്യ സ്പർശം പദ്ധതി സമർപ്പണം നടത്തി.

Advertisement
Featured Image

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് "കാരുണ്യ സ്പർശം" പദ്ധതിയുടെ ഭാഗമായി ചീരാൽ യൂണിറ്റിലെ നമ്പിക്കൊല്ലി കാരുണ്യ പുരുഷ സ്വാശ്രയ സംഘത്തിന് അനുവദിച്ച സൗജന്യ ഉപകരണങ്ങളുടെ സമർപ്പണം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ മുഖ്യസന്ദേശം നൽകി.നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ വിജയൻ തീണൂർ, ഹായ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലനീഷ്,പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ്‌ ബിജു നമ്പിക്കൊല്ലി,സി ഡി ഒ മാരായ സ്കറിയ പി.പി.,റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി ബിനു സ്വാഗതവും,വൈസ് പ്രസിഡന്റ്‌ വി.പി.സജി നന്ദിയും രേഖപ്പെടുത്തി.

Advertisement

Related News