പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിൽ ഇന്നെത്തും: നാളെ മുതൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

Advertisement
Featured Image

മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് (11.11.2026) വയനാട്ടിൽ എത്തും. വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അവർ റോഡ് മാർഗ്ഗം കല്പറ്റയിലേക്ക് തിരിക്കും. വ്യാഴാഴ്ച രാവിലെ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടിയിൽ കമ്മനയിലും, തൃശ്ശില്ലേരിയിലും സ്മാർട്ട്‌ അങ്കണവാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി. മുൻകൈയ്യെടുത്ത് ലഭ്യമാക്കിയ സി.എസ്.ആർ. പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും.


വെള്ളിയാഴ്ച കല്പറ്റയിലെ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിച്ചതിന് ശേഷം പുതുപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ എം.പി ഫണ്ടിൽ നിന്ന് നടപ്പാക്കിയ ഡിജിറ്റൽ ക്ലാസ്റൂമുകളുടെ ഉദ്‌ഘാടനവും കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്ക് എം. പി. ഫണ്ട് ഉപയോഗിച്ച് മേടിച്ച മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും പ്രിയങ്ക ഗാന്ധി എം.പി. നിർവഹിക്കും.


വണ്ടൂർ, നിലമ്പൂർ, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകൾക്കുള്ള ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും കാപ്പിൽകരാട് ജി. എച്. എസിൽ വച്ച് നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് നിലമ്പൂർ ഐ. ജി. എം. എം. ആർ. സ്‌കൂളിലും സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. ശനിയാഴ്ച ഡൽഹിക്ക് തിരിക്കും.

Advertisement

Related News

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

LATEST
News Image

ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല'; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണം, അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

LATEST
News Image

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

LATEST
News Image

സ്വര്‍ണം വില്‍ക്കാന്‍ പ്ലാന്‍ ഉണ്ടോ? ഈ 5 തെറ്റുകള്‍ ചെയ്യരുത്; പണം നഷ്ടമായേക്കാം

LATEST
News Image

കുട്ടി സ്കൂളിൽ കൊണ്ട് വന്നത് നാടൻ തോക്ക്, വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

LATEST
News Image