വയനാട് ജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി നിർമല ഹൈസ്കൂൾ

Advertisement
Featured Image

വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ തരിയോട് നിർമല ഹൈസ്കൂൾ 136 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 18 ഇനങ്ങളിൽ ആറ് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവുമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. 11 വിദ്യാർഥികൾ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.


തുടർച്ചയായി നാലാം വർഷവും ഓവറോൾ നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കിയ, വർക്ക് എക്സ്പിരിയൻസ് അധ്യാപിക അമ്പിളി തോമസിനെയും,

വിജയികളായ വിദ്യാർഥികളെയും, പിടിഎ യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. മാനേജർ ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ, പിടിഎ പ്രസിഡൻ്റ് ജോൺസൻ എം വി., എംപിടിഎ പ്രസിഡൻ്റ് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റർ ജോബി മാനുവൽ, സ്റ്റാഫ് സെക്രട്ടറി സ്റ്റെല്ല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Advertisement

Related News