പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

Advertisement
Featured Image

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ക്ഷേമനിധിയില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ നവംബര്‍ 20 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് സഹിതം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് - 673006 വിലാസത്തില്‍ ലഭ്യമാക്കണം. നിശ്ചിത തിയതിക്കകം സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് തുടര്‍ പെന്‍ഷന്‍ ലഭിക്കില്ല. 60 വയസില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും മുന്‍ വര്‍ഷം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തവര്‍ പകര്‍പ്പും നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0495-2360720.

Advertisement

Related News