ഇന്ത്യയുടെ വിസ നിയമങ്ങളില്‍ വന്‍ മാറ്റം; ടൂറിസ്റ്റ് വിസയുടെ പേര് ഇനി 'വിസിറ്റര്‍ വിസ'

Advertisement
Featured Image

ഇന്ത്യയുടെ വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. വിസ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായി കുറച്ചതായും അപേക്ഷാ ഫോമുകളുടെ ദൈര്‍ഘ്യം 70 ശതമാനം വരെ കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നാണ് മന്ത്രാലയം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് 'വിസിറ്റര്‍ വിസ' എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ് പേരുമാറ്റം.


ഇന്ത്യന്‍ കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധർ, എഞ്ചിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രൊഡക്ഷന്‍ ഇന്‍വസ്റ്റ്‌മെന്റ് ബിസിനസ് വിസ എന്ന പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യന്ത്രങ്ങളുടെ സ്ഥാപനം, പ്രവര്‍ത്തനസജ്ജമാക്കല്‍, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികള്‍, ഉല്‍പ്പാദന മേഖല, ഐടി, പരിശീലനം, വിതരണ ശൃംഖല, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ വിസ പ്രയോജനപ്പെടുക.

Advertisement

Related News