ഗ്രാമീണ മേഖലകളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫുട്ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. പൊഴുത ഗ്രാമപഞ്ചായത്തിന്റെ കായിക വികസനത്തിന് പുതിയ ചുവടുവെപ്പായി നിര്‍മിച്ച ഇന്‍ഡോര്‍ ഷട്ടില്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തി സംസാരിക്കുകയായിരുന്നു മന്ത്രി. യുവ തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കാതിരി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനില്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ. രാജേന്ദ്രന്, ആരിക്ഷ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാര്‍ഡ് അംഗം എന്‍.പി സാബിറ, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Wayanad
ഗ്രാമീണ മേഖലയിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ടി സിദ്ദീഖ്
Related News
അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ ഇളവ് നല്കാന് കോംപൗണ്ടിങ് പദ്ധതി
ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ എ.ഐ ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും
പെന്ഷന് ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി
കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം

