കായിക സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കാന്‍ ഇനി പൊഴുതനയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സ്വന്തം മണ്ണില്‍ ഒരിടം. ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പൊഴുതനയില്‍ നിര്‍മിച്ച ഇന്‍ഡോര്‍ ഷട്ടില്‍ സ്റ്റേഡിയം നേട്ടങ്ങള്‍ക്ക് കരുത്താവും. കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ അധ്യായം കുറിക്കുന്ന സ്റ്റേഡിയം തോട്ടം മേഖലയിലെയും ഗോത്ര മേഖലയിലെയും യുവജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. 2019 ല്‍ തുടക്കമിട്ട പദ്ധതിയാണ് പ്രതിസന്ധികള്‍ അതിജീവിച്ച് യാഥാര്‍ഥ്യമായത്. സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ അനുമതികളും കെട്ടിടത്തിന്റെ ഉയരവുമായി ബന്ധപ്പെട്ട സാങ്കേതിക നിയന്ത്രണങ്ങളും നിര്‍മാണത്തിന് തടസ്സമായി. പൊഴുതന ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉയര പരിധിയില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2018-19 വര്‍ഷത്തെ പ്രളയനിരപ്പില്നിന്ന് ഉയര്‍ത്തിയാണ് കെട്ടിടത്തിന്റെ തറ നിര്‍മിച്ചിരിക്കുന്നത്. 212 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 11 മീറ്റര്‍ ഉയരവുമുള്ള സ്റ്റേഡിയത്തില്‍ സിന്തറ്റിക് മാറ്റ് വിരിച്ച ഷട്ടില്‍ കോര്‍ട്ടാണ് ഒരുക്കിയത്. നികുതിയുള്‍പ്പെടെ 47.79 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. പദ്ധതി പൂര്‍ത്തീകരണത്തിന് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, മുന്‍ ഭരണസമിതി, ത്രിതല പഞ്ചായത്തുകളുടെ പിന്തുണയും പദ്ധതിക്ക് കരുത്തായി.
Related News
അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ ഇളവ് നല്കാന് കോംപൗണ്ടിങ് പദ്ധതി
ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ എ.ഐ ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും
പെന്ഷന് ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി
കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം

