കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽജീവനക്കാരനെ സസ്പെൻ്റ് ചെയ്‌തു.

Advertisement
Featured Image

കൽപ്പറ്റ: എൻജിഒ അസോസിയേഷൻ സിവിൽ സ്‌റ്റേഷൻ ബ്രാഞ്ച് പ്രസിഡൻന്റിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ വനിതാ ശിശുക്ഷേമ വകുപ്പിലെ സീനിയർ ക്ലാർക്ക് ഉമേഷ് എം.പിയെ സസ്പെൻ്റ് ചെയ്‌തു. വകുപ്പ് നടപടിയുടെ ഭാഗമായാ ണ് സസ്പെൻഷൻ. കഴിഞ്ഞ ഒൻപത് വർഷമായി ഒരേ സ്‌റ്റേഷനിൽ തുടരുകയാ യിരുന്ന ജീവനക്കാരനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയേറ്റ ത്തിൽ കലാശിച്ചതെന്നാണ് എൻജിഒ അസോസിയേഷൻ നേതാക്കളുടെ പരാതി. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ അസോസിയേഷൻ രംഗ ത്തെത്തിയിരുന്നു.സിവിൽ സർവീസിൽ തെറ്റായ പ്രവണതകൾ സൃഷ്ടിക്കുന്നവർ ക്കുള്ള ശക്തമായ താക്കീതാണ് സസ്പെൻഷൻ നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി പറഞ്ഞു.

Advertisement

Related News