വോയിസ് ഓഫ് ആഡം’ മ്യൂസിക് ബാൻഡ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം ദ്വാരകയിൽ

Advertisement
Featured Image

മാനന്തവാടി: മാനന്തവാടി രൂപ തയുടെസാമുദായിക ശക്തീകരണ വർഷാച

രണത്തിന്റെ ഭാഗമായി വോയിസ് ഓഫ് ആഡം ഇൻ്റർനാഷണൽ മ്യൂസിക് മിനിസ്ട്രി കേരളത്തിലാദ്യമായി രൂപീകരിക്കുന്ന മ്യൂസിക് ബാൻഡിന്റെ ഔദ്യോ ഗിക ഉദ്ഘാടനം ഇന്ന് (നവംബർ18) വൈകുന്നേരം 6:30ന് ദ്വാരക പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ബാൻഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ഗാനങ്ങളിലൂടെ സുവിശേഷ പ്രഘോഷണം എന്ന ലക്ഷ്യത്തോടെഭക്തിഗാന സംഗീത സംവിധാ യകൻ അജിത് ബേബിയുടെ നേതൃത്വത്തിൽ ആരംഭിച്ച 12 രാജ്യങ്ങളിൽ സുവിശേഷേ പ്രഘോഷണം നടത്തുന്ന മ്യൂസിക് ചാനലായ വോയിസ് ഓഫ് ആഡം ബൈബിൾ ആശയങ്ങൾ കോർത്തിണക്കി നടത്തുന്ന മ്യൂസിക് ബാൻ ഡിൽ കേരളത്തിലെ പ്രശസ്‌തരായ കലാകാരന്മരാണ് അണിനിരക്കുന്നത്.

കേരളത്തിലാദ്യമായി ആണ് ഇത്തരം ബാൻഡ് രൂപികരിക്കുന്നത്.

Advertisement

Related News