താത്ക്കാലിക നിയമനം

Advertisement
Featured Image

സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.പി.ടി ബിരുദവും സെക്യൂരിറ്റി സൂപ്പർവൈസർക്ക് ബിരുദവും ആരോഗ്യരംഗത്തെ പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 24ന് രാവിലെ 9.30ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ: 04936 293811, www.talukhospitalbathery.in

Advertisement

Related News