ഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി; ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി

Advertisement
Featured Image

ഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി; ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി


യെമനിലെ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷയാതോടെ ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി. ഹൊദൈത തുറമുഖം ആക്രമിച്ചതായി സൗദി സഖ്യസേന അറിയിച്ചു. തുറമുഖം വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തകർക്കുകയായിരുന്നു ലക്ഷ്യമെന്നും സനയിലെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായും സൗദി സഖ്യ സേന വ്യക്തമാക്കി. അദ, തായ്സ് മേഖലകളിലും വ്യോമക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉടനെന്ന് ഹൂത്തികളും വ്യക്തമാക്കിയതോടെ ചെങ്കടൽ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.


ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ സാധാരണക്കാരോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ സൗദി സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഹൂത്തികൾ ഉപയോഗിക്കുന്ന ഹൊദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 'പ്രത്യേക ഓപ്പറേഷൻ' ആരംഭിച്ചതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈൽ-ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകർത്തതായും സഖ്യസേന വ്യക്തമാക്കി. കൂടാതെ സൗദിക്ക് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകർത്തതായാണ് റിപ്പോർട്ടുകൾ.

Advertisement

Related News

മൊബൈൽ - ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

LATEST
News Image

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്

LATEST
News Image

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു

LATEST
News Image

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; സംസ്ഥാനത്ത്‌ 5വയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും

LATEST
News Image

പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിക്കും: മന്ത്രി എ.പി അനിൽ കുമാർ

LATEST
News Image