സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് പിന്‍വലിച്ചു.സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇതിന് അംഗീകാരം നല്‍കി.ഇതോടെ ബസ് ഉടമകള്‍ക്ക് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാന്‍ സാധിക്കും. 2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്.പുതിയ തീരുമാനപ്രകാരം നിറം മാറ്റാന്‍ അനുവാദമുണ്ടെങ്കിലും, ബസിന്റെ ബോഡിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ എഴുത്തുകളോ പരസ്യങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.2019ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
Related News
മൊബൈൽ - ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു
സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്
എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; സംസ്ഥാനത്ത് 5വയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഞായറാഴ്‌ച തുള്ളിമരുന്ന് നൽകും
പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിക്കും: മന്ത്രി എ.പി അനിൽ കുമാർ

