മാനന്തവാടി: 2027 ജനുവരി 8,9,10 തീയതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലി വൻ വിജയമാക്കുന്നതിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി എസ്എംഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാനന്തവാടി ടൗൺ മദ്രസയിൽ ചേർന്ന യോഗത്തിൽ ജില്ലാ വർക്കിംഗ് സെക്രട്ടറി കെ സി ആലി അധ്യക്ഷത വഹിച്ചു.
ഗോൾഡൻ ജൂബിലിയുടെ മുന്നോടിയായി ജില്ലയിൽ നടക്കുന്ന സ്മാർട്ട് ടീം ശില്പശാലയും, ഡിസംബർ 29ന് നടക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയും വൻ വിജയമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. മേഖല സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ഓർഗനൈസർ സിദ്ധീഖ് റഹ്മാനി പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞബ്ദുള്ള സ്വാഗതവും, മൊയ്തൂട്ടി കുഴിനിലം നന്ദിയും പറഞ്ഞു
ഭാരവാഹികളായി
സി.കുഞ്ഞബ്ദുള്ള(പ്രസിഡന്റ്),
പി.മൊയ്തൂട്ടി കുഴിനിലം(ജ: സെക്രട്ടറി),
കെ.വി. ആലിക്കുട്ടി ഹാജി (ഖജാഞ്ചി),
പി.വി.എസ്. മൂസ്സ
ഹംസ പള്ളിയാൽ ,
സി.എച്ച്.കുഞ്ഞി മുഹമ്മദ് വൈ:പ്രസി: മാർ
ശബ്നാസ് - കെ.
ഹംസ കല്ലിയോട്ടു കുന്ന്
മുജീബ് കോടിയോടൻ
(സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

