പൊഴുതന : ആറാം മൈൽ കെയർ ലാബോറട്ടറി & ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ പൊഴുതന ലൗ ഷോർ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ ജെ ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ് സാജിദ ഷാജി അധ്യക്ഷത വഹിച്ചു കെയർ ലാബോറട്ടറി & മെഡിക്കൽസ് മാനേജർ താഹിർ പദ്ധതി വിശദീകരിച്ചു. ധനിഷദിലീപ്, സുനീറഷാജഹാൻ, എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് സ്മിത ഷാജു സ്വാഗതവും കോർഡിനേറ്റർ ഷാജഹാൻ നന്ദിയും പറഞ്ഞു.

