മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; എസ്ഡിപിഐ നിവേദനം നൽകി

Advertisement
Featured Image

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.


പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നും പഴയ ബസ് സ്റ്റാൻഡിൽ വ്യാപാരം നടത്തിയിരുന്ന കച്ചവടക്കാരുടെ ഉപജീവനപ്രശ്നങ്ങൾ പരിഗണിച്ച് നീതിപൂർവമായ പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അവഗണിക്കപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും വിഷയത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ കൂട്ടിച്ചേർത്തു.

മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, കമ്മിറ്റിയംഗം സകരിയ്യ കെ എസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Advertisement

Related News