ന്യൂഡല്‍ഹി: ഇന്ത്യയില്‍ സിവിലിയന്‍ വിമാനങ്ങളുടെ ഗണ്യമായ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍, വര്‍ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1,000 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്യാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഈജിപ്തുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഇതിനകം 1,200ലധികം വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ സമഗ്രമായ യാത്രാ ആവശ്യങ്ങള്‍ക്ക് 2,000ലധികം വിമാനങ്ങള്‍ ആവശ്യമുണ്ട്. അതിനാല്‍ തന്നെ 1,000 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണെന്ന് ഗോയല്‍ അറിയിച്ചു.
Ariyippu
വിമാനക്ഷാമം നേരിട്ട് ഇന്ത്യ; 1,000 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
Related News
ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ പ്രതിക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തും അറസ്റ്റിൽ
ക്ഷീരകർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി
399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം
പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
ഗതാഗത നിയമബോധവൽക്കരണവും യൂണിഫോം വിതരണവും നടത്തി

