അഭിമുഖം 10 ന്

Advertisement
Featured Image

                                            ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നം 167/2025, ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) ) വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കൂള്‍ ഡ്രോയിംഗ് ടീച്ചര്‍ (കാറ്റഗറി നം 589/2025, ഫസ്റ്റ് എന്‍.സി.എ എസ്‌ഐയുസി നാടാര്‍), പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നം. 607/2025, സാന്‍സ്‌ക്രിറ്റ്, ഫസ്റ്റ് എന്‍.സി.എ മുസ്ലീം) തസ്തികകളിലേക്ക് സെപ്റ്റംബര്‍ 10 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം, വിദ്യാഭ്യാസ യോഗ്യത സസര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി നിശ്ചിത തിയതിയിലും സമയത്തും എത്തണം.

Advertisement

Related News