ഹോസ്‍പിറ്റാലിറ്റി ട്രേഡുകളിൽ 100 ശതമനം പ്ലേസ്‍മെന്റുമായി കൽപ്പറ്റ ഗവ. ഐ.ടി.ഐ

Advertisement
Featured Image

ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‍മെന്റ് ഉറപ്പാക്കി കൽപ്പറ്റ പുളിയാർമല കെ.എം.എം ഗവ ഐ.ടി.ഐ. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്റ് ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ എന്നീ ട്രേഡുകളിലെ 150ൽ പരം ട്രെയിനികൾക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുപ്പതോളം സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലുമായാണ് പ്ലേസ്മെന്റ് ലഭിച്ചത്. 


കോളേജിൽ സംഘടിപ്പിച്ച പ്ലേസ്‍മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. പ്ലേസ്‌മെന്റ് കോ ഓർഡിനേറ്റർ പി.വി റോയ്, പ്ലേസ്മെന്റ് ഓഫീസർ പി.എസ് അരുൺദേവ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ അബ്ദുൽ റഫീഖ്, കെ.സി ജോർജ്, വി.കെ ഭാസ്കരൻ, കെ. ബിബിൻ, ബിനോജ് പോൾ, സ്റ്റാഫ് സെക്രട്ടറി കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പുനൽകുന്ന 10 മികച്ച തൊഴിധിഷ്ഠിത ട്രേഡുകളിലേക്കുള്ള പ്രവേശനം തുടരുന്നതായി കോളേജ് അധികൃതർ അറിയിച്ചു. ഫോൺ: 04936 205519, 9961702406.

Advertisement

Related News