കൽപ്പറ്റ: കേരളം പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുക
എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'എൻ്റെ പോലീസ് സ്‌റ്റേഷൻ' പദ്ധതി പ്രകാരം വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ. പോലീസ് സ്‌റ്റേഷനുകളിൽ എസ്.എച്ച്.ഒ. ഘടനാവ്യത്യാസം വരുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളിലും ചുമ തല മാറ്റങ്ങളുണ്ടാകും. ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരുടെ ചുമതലയിലുണ്ടായ ജില്ലയിലെ 18 പോലീസ് സ്‌റ്റേഷനുകളിൽ 15 എണ്ണത്തിൻ്റെയും ചുമതലകൾ സബ് ഇൻസ്പെക്ടർമാർക്ക് കൈമാറും. കൽപ്പറ്റ,ബത്തേരി സ്‌റ്റേഷനുകളിലും സൈബർ പോലീസ് സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർക്ക് തന്നെയായിരിക്കും ചുമതല. കേസുകളുടെ എണ്ണം, ലോ ആൻഡ് ഓർഡർ പ്രശ്‌നങ്ങൾ എന്നിവ പരി ഗണിച്ച് കല്പറ്റ, ബത്തേരി സ്‌റ്റേഷനുകളിലും, ഐ.ടി,സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്നതിനാലും ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇൻസ് പെക്ടറിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കായതിനാലും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും ചുമതല ഇൻസ്പെക്ടർക്ക് തന്നെയാക്കി നിലനിർത്തി.

