വാഹന പരിശോധനയ്ക്കിടെ നിർത്താതെപോയി 17 കാരൻ; കാറിന് പൂട്ടിട്ട് പൊലീസ്; പൂട്ട് പൊളിച്ച പ്രതിയും അറസ്റ്റിൽ

Advertisement
Featured Image

കൊച്ചി: പൊന്നുരുന്നിയിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. എന്നാൽ അടുത്ത ദിവസം ഈ പൂട്ട് തകർത്തതിന് പൊന്നുരുന്നി സ്വദേശി ദീപക് എം നായരെ(24) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിൻ്റെ ആർസി ഉടമയ്ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കടവന്ത്ര എസ്ഐ അതുൽ രാജിൻ്റെ നേതൃത്വത്തിൽ പൊന്നുരുക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഈ കാർ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം പാർക്ക് ചെയ്ത രീതിയിൽ കണ്ടെത്തി. തുടർനടപടികൾക്കായി പൊലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാറിന് പൂട്ടിട്ടു. എന്നാൽ, പിറ്റേന്ന് രാവിലെ പൊലീസെത്തിയപ്പോൾ ഈ പൂട്ട് തകർത്ത നിലയിലായിരുന്നു.

Advertisement

Related News