വൈത്തിരി: 8.520 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ വൈത്തിരി
പൊലീസ് അറസ്റ്റ് ചെയ്തുതു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശി കളായ കെ.ഇ. നൗഫൽ (50), കെ.എം. മുഹമ്മദ് നസീഫ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ലക്കിടി ഭാഗത്ത് നടത്തിയ പരിശോധ നയിലാണ് പ്രതികൾ സഞ്ചരിച്ചിരുന്ന TN 39 BE 6206 നമ്പർ കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊ ലീസ് മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.കൽപ്പറ്റ ഡിവൈ.എസ്.പി അഗസ്റ്റിന്റെ നേതൃത്വത്തിൽ സി.ഐ. രാംജിത്ത്, എസ്.ഐ മാരായ സോബിൻ, സൗജൽ, അജ്‌കൽ അലി എന്നിവരും, എസ്.സി.പി.ഒമാ രായ ബാബു, മുബാറക്, നൗഫൽ, സി.പി.ഒമാരായ സജിത്, അജീഷ്, അഷീഖ്, ഉനൈസ്, അഷറഫ്, എന്നിവരും ഉൾപ്പെട്ട പൊലീസ് സംഘമാണ് നടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

