തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ഇന്നും അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 153 പേരാണ് അറസ്റ്റിലായത്. 144 കേസുകളാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. 9 ഗ്രാം എംഡിഎംഎ, 26 കിലോ കഞ്ചാവ്, 2.6 ഗ്രാം ഹാഷിഷ് ഓയില്‍, 2.4 ഗ്രാം ഹെറോയില്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3224 കേസുകളിലായി 3466 പേരാണ് അറസ്റ്റിലായത്. 1.6 കിലോ എംഡിഎംഎ, 315 കിലോ കഞ്ചാവ് എന്നിവ ഇതുവരെ പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തുഫാൻ്റെ ഭാഗമായി ഇന്നലെ 137 പേര്‍ അറസ്റ്റിലായിരുന്നു. 126 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രണ്ടര ഗ്രാം MDMA, 59 കിലോ കഞ്ചാവ്, 4 ഗ്രാം ഹഷിഷ് ഓയില്‍, 3 കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടിയിരുന്നു

