ഇ.പി.എഫ്–ഇ.എസ്.ഐ ബോധവൽക്കരണ ക്യാമ്പ് 27ന്

Advertisement
Featured Image

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗം ജില്ലാതല ബോധവൽക്കരണ ക്യാമ്പ് ഒക്ടോബർ 27ന് രാവിലെ ഒമ്പതിന് സുൽത്താൻ ബത്തേരി മിൽക്ക് സൊസൈറ്റിയിൽ നടക്കും. ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് ക്യാമ്പ്. അംഗങ്ങൾക്കും തൊഴിലുടമകൾക്കും പെൻഷനായവർക്കും https://forms.gle/tfJAjVXHVj41J6Zn6 ലിങ്ക് വഴിയോ വേദിയിലെ സ്പോട്ട് രജിസ്ട്രേഷൻ വഴിയോ പങ്കെടുക്കാം. ഫോണ്‍- 04952361293

[10/27, 11:19 AM] Siiiiii: *ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം*

 

ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.

Advertisement

Related News