മീനങ്ങാടി: ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള ഹൃസ്വകാല കോഴ്സ് ആയ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 2026 സെപ്റ്റംബറിൽ ആരംഭിക്കുന്ന ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ മൂന്നിന് നടത്തുന്നു.യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.യോഗ്യത പത്താംതരം കോഴ്സ് കാലാവധി ആറുമാസം കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായോ താഴെ പറയുന്ന നമ്പറുമായോ ബന്ധപ്പെടുക: 98 47 69 97 20, 82 81 36 20 97

