താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും, റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം

Advertisement
Featured Image

യുവേഫ നേഷന്‍സ്‌ ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങുന്നത്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ കൂടിയാണ്‌. ഇന്ത്യന്‍ സമയം ഞായര്‍ രാത്രി 1.15ന്‌ ആരംഭിക്കുന്ന മത്സരത്തിന്‌ പോര്‍ച്ചുഗല്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക്‌ പ്രവേശിക്കുക ക്രിസ്റ്റ്യാനോയുടെ ഐതിഹാസികമായ ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ചിട്ടാകും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുക്കുന്ന ആദരിക്കല്‍ പരിപാടികളോട്‌ സഹകരിക്കുന്നില്ല.വിട പറയല്‍ മത്സരം ആലോചിച്ചെങ്കിലും കോച്ച്‌ ഹോര്‍ഹെ ജെസ്യൂസിന്‌ കീഴില്‍ ഒരു മത്സരം കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്‌ താരം.

Advertisement

Related News