പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ NSS ദിനത്തിൽ NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ NSS ദിനാചരണവും ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി തൂഫാൻ കമാൻഡോ പ്രഖ്യാപനവും മെഗാ വാക്കത്തോൺ പരിപാടിയും സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ NSS വോളണ്ടിയർമാരെ തൂഫാൻ കമാൻഡോസായി പ്രഖ്യാപിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് സണ്ണി കെജെ തൂഫാൻ കമാൻഡോ ലോഗോ പതിപ്പിച്ചിട്ടുള്ള തൊപ്പി NSS വോളണ്ടിയർമാരെ അണിയിച്ചു.
തുടർന്ന് NSS വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ബസ് സ്റ്റാൻ്റിൽ മൈം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി പി ഷാജു , പ്രോഗ്രാം ഓഫീസർ രസ്‌ന അബ്ദുറഹിമാൻ ,മദർ പി ടി എ പ്രസിഡണ്ട് ഖമുന്നീസ , അധ്യാപകരായ പി ബിജുകുമാർ , ഷാനു ജേക്കബ് , ഷാനി എ , എൻ എസ് എസ് ലീഡർ കൃഷ്ണ നന്ദ തുടങ്ങിയവർ നേതൃത്വം നൽകി.

