വെള്ളമുണ്ട:വയനാട്
ടെന്നീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
വെള്ളമുണ്ടയിൽ സൗജന്യ
ടെന്നീസ് പരിശീലനം ആരംഭിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു.
ബിജുഷ് കെ ജോർജ്, കരീം കെ, മുഹമ്മദ് റിസ്വാൻ, മുഹമ്മദലി കെ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ
പ്രമുഖ ടെന്നീസ് കോച്ച് ഷിബു നെല്ലാട്ട് പരിശീലനത്തിന് നേതൃത്വം നൽകി.
കായിക വിനോദമെന്ന നിലയിൽ ടെന്നീസ് ഇന്ത്യയിൽ ജനപ്രീതിയിൽ വളരുകയാണ്, കൂടാതെ നിരവധി യുവ അത്‌ലറ്റുകളും കായികരംഗത്തെ പ്രൊഫഷണലായി ഏറ്റെടുക്കുന്നു. ഇന്ത്യയിലെ മിക്ക കായിക പ്രേമികളും ടെന്നീസിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
ടെന്നീസ് എന്ന കായികയിനം ഗ്രാമീണ മേഖലയില്‍ പ്രചാരമുള്ളതാക്കി
മാറ്റുവാനുള്ള ശ്രമങ്ങൾ പ്രശംസനീയാമാണെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.