ഗോത്രവർഗ്ഗക്കാർക്ക് ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാൻ കൂടുതൽ പദ്ധതികൾ -മന്ത്രി എ കെ ശശീന്ദ്രൻ

ഗോത്രവർഗ്ഗക്കാരുടെ ജീവിതം സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിനായി സംസ്ഥാനത്തിന് നബാർഡ് 25 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും കൃഷി- വനം വകുപ്പുകൾ ചേർന്ന് പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വിഹിതത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. പദ്ധതിയിൽ കൂടുതൽ തുക ജില്ലക്ക് വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. മുത്തങ്ങ ഗവ എല്‍.പി സ്‌കൂളില്‍ വനാശ്രിത വിഭാഗക്കാര്‍ക്കുള്ള സ്‌നേഹ ഹസ്തം മെഡിക്കല്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും വനശ്രീ ഉത്പന്നങ്ങളുടെ ഓൺലൈൻ വില്‍പനയും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നൂറ് മേഖലകൾ തെരഞ്ഞെടുത്ത് ക്യാമ്പുകൾ നടത്തുകയാണ് ലക്ഷ്യമിട്ടതെങ്കിലും ഇതിനോടകം 126 ക്യാമ്പുകൾ പൂർത്തിയാക്കി. ഗോത്ര വിഭാഗത്തിന്റെ ശാരീരിക-മാനസിക ആരോഗ്യം ശരിയായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ക്യാമ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻകൂർ മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കും

വന്യമൃഗങ്ങൾ ഇറങ്ങാൻ ഇടയുള്ള പ്രദേശങ്ങളിൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കും. ഫലപ്രദമായ ആശയവിനിമയ സംവിധാനം സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇരുളം ഫോറസ്റ്റ് ഡിവിഷനിൽ എ.ഐ സ്മാർട്ട് ഫെൻസിങ് നടത്തുന്നത്. പ്രതീക്ഷിക്കുന്നതുപോലെ എ.ഐ സംവിധാനം വിജയിക്കുകയാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

*ഊരുകളിൽ 100 വായനശാലകൾ*

ഊരുകളിൽ 100 വായനശാലകൾ സ്ഥാപിക്കും. അറുപതിലധികം വായനശാലകൾ പൂർത്തിയായിക്കഴിഞ്ഞു. സാമൂഹിക ക്ഷേമ-പട്ടികവർഗ്ഗ-വന വകുപ്പുകൾ ചേർന്നാണ് വായനശാലകൾ നടത്തുക. ഗോത്രവർഗ്ഗ വിഭാഗത്തിന് ദീർഘ വീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

‘വനശ്രീ’ ഉത്പനങ്ങൾക്ക് ഓൺലൈൻ വിപണനം

വനശ്രീ ഉത്പന്നങ്ങൾക്ക് കൂടുതൽ വ്യാപനം ലഭിക്കുന്നതിന് ഓൺലൈൻ വിപണനം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. യെസ് ബാങ്കാണ് വിപണന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനം വരുന്നതോടെ വിപണനത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വനശ്രീ ഉത്പന്നമായ തേൻ ഔദ്യോഗിക മേൽവിലാസത്തിൽ മന്ത്രി ഓർഡർ ചെയ്തു.

വനം-ആരോഗ്യം-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഐഎംഎ പ്രതിനിധികളെ മന്ത്രി ആദരിച്ചു. മുത്തങ്ങ ഗവ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി ചോയിമൂല, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ഗോപിനാഥൻ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വൈഡ്‌ലൈഫ് ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ പി.മുഹമ്മദ് ഷബാബ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന്‍ മോഹന്‍, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ്, സി.സി.എഫ് വി. അജയ്ഘോഷ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, ഐ.എം.എ ട്രൈബൽ വെൽഫെയർ കൺവീനർ ഡോ.ഹേമ ഫ്രാൻസിസ്, എസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ജി. എസ് ശ്രീജിത്ത്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യെസ് ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.