വെള്ളമുണ്ട: കോക്കടവ് എ.എൽ.പി സ്‌കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം സ്മിത ജോയ് അധ്യക്ഷത വഹിച്ചു.
ആറാം വാർഡ് മെമ്പർ
അബ്ദുല്ല കണിയാങ്കണ്ടി,
ഹമീദ് മാസ്റ്റർ, എം.പി.ടി.എ പ്രസിഡണ്ട് സെറീന കെ,മോഹിനി.കെ. ജെ, ഗുലാം മുഹമ്മദ് ബനാത്, കെ. പി ശശികുമാർ,സഹല ടി തുടങ്ങിയവർ സംബന്ധിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക