ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ (52) ഫ്ലാറ്റിനു മുകളിൽ നിന്ന് താഴെ വീണു മരിച്ചു; വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് വീട്ടുകാർ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍(52) വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. ബെംഗലൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രാവിലെ 11.15 ന് ആണ് സംഭവം.

കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്‌എല്‍വി പാരഡൈസ് എന്ന ഫ്ലാറ്റില്‍ ആയിരുന്നു ഡേവിഡ് ജോണ്‍സണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്. ജോണ്‍സണ്‍ താഴേക്ക് വീഴുമ്ബോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങള്‍ ഡേവിഡ് ജോണ്‍സണെ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പേസ് ബൗളറായിരുന്ന ജോണ്‍സണ്‍ 1996-ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റൻ‍സിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയത്. അതിന് തൊട്ടു മുമ്ബ് രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

ഓസ്ട്രേലിയക്കെതിരായ ഡല്‍ഹി ടെസ്റ്റിന് മുമ്ബ് ഇന്ത്യന്‍ പേസറായിരുന്ന ജവഗല്‍ ശ്രീനാഥിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജോണ്‍സണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. കര്‍ണാടക ടീമിലെ സഹതാരമായിരുന്ന വെങ്കിടേഷ് പ്രസാദിനൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ ജോണ്‍സണ്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് നായകന്‍ മൈക്കല്‍ സ്ലേററ്റെ പുറത്താക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും അവസരം ലഭിച്ച ജോണ്‍സണ് പക്ഷെ ആദ്യ ടെസ്റ്റില്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനായുള്ളു. ആ മത്സരത്തില്‍ ഹെര്‍ഷെല്‍ ഗിബ്സിനെയും മക്‌മില്ലനെയും ജോണ്‍സണ്‍ പുറത്താക്കിയിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് ജോണ്‍സന്‍റെ രാജ്യാന്തര കരിയറിലെ സമ്ബാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 125 വിക്കറ്റുകളും ലിസ്റ്റ് എ ക്രിക്കറ്റില്‍ 33 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയും നിയന്ത്രണവുമില്ലാതിരുന്നത് ജോണ്‍സണ് കരിയറില്‍ തിരിച്ചടിയായി. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പിന്നീട് ജോണ്‍സണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്‍സണ്‍ കളിച്ചിരുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോണ്‍സണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.